ambala
തെരുവു ഗായക സംഘം സ്വരൂപിച്ച തുക ഇടുക്കി ചപ്പാത്ത് സ്വദേശികളായ ശിവ -സന്ധ്യ ദമ്പതികളുടെ മകൾ ശിവക്ഷ യുടെ ചികിത്സക്കായി കൈമാറുന്നു

അമ്പലപ്പുഴ: കരൾ രോഗ ചികിത്സയ്ക്ക് തിരുവനന്തപുരം ശ്രീചിത്രയിൽ കഴിയുന്ന ഇടുക്കി ചപ്പാത്ത് സ്വദേശി ശിവക്ഷ (5) യ്ക്ക് കൈത്താങ്ങായി തെരുവുഗായക സംഘം. കലവൂർ മണ്ണഞ്ചേരി ആസ്ഥാനമായി ഷീജ - സനീഷ് ദമ്പതികൾ നടത്തി വരുന്ന ഗായക സംഘമായ മണിമുത്ത് ചാരിറ്റി സംഘടനയാണ് തെരുവിൽ പാട്ടു പാടി 50,000 രൂപ സമാഹരിച്ചത്. അക്കോക്ക് മണ്ഡലം കമ്മറ്റി പ്രവർത്തകർ ശിവക്ഷയുടെ മാതാപിതാക്കളായ ശിവനും സന്ധ്യയ്ക്കും പണം കൈമാറി. അക്കോക്ക് സെക്രട്ടറി രാജേഷ് സഹദേവൻ, ജോയിന്റ് സെക്രട്ടറി ഷാജി കാക്കാഴം , അമ്പലപ്പുഴ സ്റ്റാന്റിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.