
ആലപ്പുഴ: ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടർ എ. അലക്സാണ്ടർ നിർവഹിച്ചു. ജനാധിപത്യ സംവിധാനത്തിൽ വോട്ടവകാശത്തിനുള്ള വില തിരിച്ചറിയാനും വോട്ടവകാശം വിനിയോഗിക്കാനും യുവതലമുറ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
ഓൺലൈനായി നടന്ന പരിപാടിയിൽ കളക്ടർ സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ആന്റണി സ്‌കറിയ അദ്ധ്യക്ഷത വഹിച്ചു. അഡിഷണൽ ജില്ലാ മജിസ്‌ട്രേട്ട് ജെ. മോബി, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) എസ്. സന്തോഷ് കുമാർ, ഡെപ്യൂട്ടി കളക്ടർ (ഡി.എം) ആശ സി. ഏബ്രഹാം, സ്വീപ്പ് നോഡൽ ഓഫീസർ പ്രദീപ് കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ, താലൂക്ക് തലങ്ങളിൽ നടത്തിയ ഷോർട്ട്ഫിലിം പോസ്റ്റർ രചനാ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.