s

ആലപ്പുഴ: ബെവ്‌കോ ശുപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 195 വിദേശ മദ്യശാലകൾ തുടങ്ങാനുള്ള നടപടി ഉപേക്ഷിക്കണമെന്ന് കേരള സ്റ്റേറ്റ് ചെത്ത് തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡി.പി.മധു ആവശ്യപ്പെട്ടു. എൽ.ഡി.എഫ് സർക്കാരിന്റെ പ്രഖ്യാപിത മദ്യവർജ്ജന നയത്തിൽ വെള്ളം ചേർക്കുന്ന സമീപനമാണ് എക്‌സൈസ് വകുപ്പ് സ്വീകരിക്കുന്നത്. വിദേശ മദ്യത്തിന്റെ അമിത വ്യാപനം പരമ്പരാഗത കളള് ചെത്ത് വ്യവസായത്തെ തകർക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.