 
ആലപ്പുഴ: സീനിയർ ചേമ്പർ ഇന്റർനാഷണൽ ദേശീയതലത്തിൽ വനിതകൾക്ക് നൽകിവരുന്ന 'വിജയസ്മൃതി' പുരസ്‌കാരത്തിന് സാന്ത്വൻ സ്‌പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിൻഡയും, സാമൂഹ്യ സേവന മേഖലയിലെ മികച്ച വ്യക്തിത്വങ്ങൾക്ക് നൽകിവരുന്ന 'റെസ്‌പോൺസിബിൾ ആൻഡ് ആക്ടീവ് സിറ്റിസൺ' അവാർഡിന് സാമൂഹികപ്രവർത്തകനും എ.ഡി.ആർ.എഫ് സ്റ്റേറ്റ് ചീഫ് കോർഡിനേറ്ററുമായ പ്രേം സായി ഹരിദാസും അർഹരായി. 15000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡ് ഫെബ്രുവരി 26, 27 തീയതികളിൽ ആലപ്പുഴയിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. ഫാ.സേവ്യർ കുടിയാംശ്ശേരി, കേണൽ സി.വിജയകുമാർ, സീനിയർ ചേമ്പർ ഇന്റർനാഷണൽ ആലപ്പുഴ റീജിയൺ പ്രസിഡന്റ് നസീർ സലാം എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണ്ണയം നടത്തിയത്.