
ആലപ്പുഴ : ജില്ലാഒളിമ്പിക്സിന്റെ ഭാഗമായി ജില്ലാ ഒളിമ്പിക് അസോസിയേഷനും ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ ബാഡ്മിന്റൺ മത്സരം ആലപ്പുഴ രാമവർമ ക്ലബ് കോർട്ടിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. ഷാനവാസ്,വാർഡ് കൗൺസിലർ കവിത എന്നിവർ പങ്കെടുത്തു. അസോസിയേഷൻ സെക്രട്ടറി എസ്.വിനോദ്കുമാർ സ്വാഗതം പറഞ്ഞു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി.ടി.സോജി, അസോസിയേഷൻ ഭാരവാഹികളായ എം.പി.പ്രതിപാൽ, റ്റി.ജയമോഹൻ എന്നിവർ സംസാരിച്ചു. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു അദ്ധ്യക്ഷനായി. ഇന്ന് വൈകിട്ട് 6 ന് എ.എം.ആരിഫ് എം.പി.സമ്മാനദാനം നിർവഹിക്കും.