പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം തൈക്കാട്ടുശേരി നടുഭാഗം 573-ാം നമ്പർ ശാഖയിലെ 424-ാം നമ്പർ യൂത്ത്മൂവ്മെന്റ് ശാഖാസമിതി പുനഃസംഘടിപ്പിച്ചു. ശാഖായോഗം പ്രസിഡന്റ് പി.വി.സജിമോൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ജി. സുരേഷ്, ശരത് കുമാർ, സി.ഡി അഖിൽ, രഞ്ജിത്ത് രമണൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എസ് സോജിത്ത് (പ്രസിഡന്റ്), ബി. സുബിൻ (വൈസ് പ്രസിഡന്റ്), ആർ കണ്ണൻ ( സെക്രട്ടറി), എം. ശ്രീജിത്ത് (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു