ചാരുംമൂട്: കരിമുളയ്ക്കൽ പന്തിരുകുല മഹാ ജ്യോതി ക്ഷേത്രത്തിലെ പന്ത്രണ്ടാമത് പ്രതിഷ്ഠ മഹോത്സവം ഇന്ന് തുടങ്ങും. ഫെബ്രുവരി 4, 5, 6, 7 വരെ തീയതികളിലായി നടക്കും. ഈ ദിവസങ്ങളിൽ പുന:പ്രതിഷ്ഠാ കലശവും ഫെബ്രുവരി ഏഴിന് മഹാഗണപതി പ്രതിഷ്ഠയും 10ന് നാലാം കലശവും നടക്കും. കൊവിഡ് വ്യാപന സാഹചര്യത്തിൽ ആഘോഷപരിപാടികൾ ഒഴിവാക്കി ക്ഷേത്രാചാര ചടങ്ങുകൾ മാത്രമായാണ് നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.