ambala

ആലപ്പുഴ: സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്‌കൂളിന്റെ 87ാമത് വാർഷികവും യാത്രഅയപ്പ് സമ്മേളനവും എച്ച്. സലാം എം.എൽ. എ ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റ് മാനജേർ ഫാദർ മനോജ് കറുകയിൽ അദ്ധ്യക്ഷനായി.ഫാദർ ഫിലിപ്പ് തയ്യിൽ, സ്‌കൂൾ മാനേജർ സി. കുസുമം റോസ്, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ആർ.വിനീത,വാർഡ് കൗൺസിലർ പി. സതീദേവി, സനൽ ഡാലുംമുഖം, സുനിമോൾ ജയിംസ്, കെ.എ. അലക്സാണ്ടർ, പൂജ ബാബു, ട്രീസ ജേക്കബ്, ബിനീറ്റാ എലിസബത്ത് ആന്റണി, വിരമിച്ച അധ്യാപകരായ ടെസി ജോസഫ്, ലൂസമ്മ ജോസഫ്, ജോളി സക്കറിയ എന്നിവർ സംസാരിച്ചു. എച്ച് .എം ലിജി സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു.