ഹരിപ്പാട് : മൂർഖൻ പാമ്പിനെ പിടികൂടി. കുമാരപുരം പതിനൊന്നാം വാർഡിൽ കണ്ടത്തിൽ വീട്ടിൽ സുഭാഷിന്റെ വീട്ടിലെ ടെറസിൽ നിന്നും താഴേക്ക് വെള്ളം ഒഴുകിപ്പോകാനുള്ള പൈപ്പിനുള്ളിലാണ് പാമ്പിനെ കണ്ടത്. വീട്ടുകാർ റാന്നി ഫോറസ്റ്റ് ഡിവിഷനിൽ അറിയിച്ചതിനെ തുടർന്ന് പാമ്പ് പിടുത്ത വിദഗ്ധൻ ശ്യാം ഹരിപ്പാട് സ്ഥലത്തെത്തി മൂർഖനെ പാമ്പിനെ പിടിച്ചു. പാമ്പിനെ റാന്നി ഫോറസ്റ്റ് ഡിവിഷന് അടുത്തദിവസം കൈമാറുമെന്ന് ശ്യാം പറഞ്ഞു.