
മാവേലിക്കര : എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ മുൻ സെക്രട്ടറി കൊറ്റാർകാവ് ആലുംപറമ്പിൽ ബി.സുരേഷ് ബാബു (65) നിര്യാതനായി. ഇന്നലെ രാവിലെ പരുമലയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. റിട്ട.ജില്ലാ ലേബർ ഓഫീസറായിരുന്നു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ, ശ്രീനാരായണ സാംസ്കാരിക സമിതി മാവേലിക്കര താലൂക്ക് കമ്മറ്റി ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പുന്നപ്ര പഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ എ.ജി ഭാർഗവന്റെയും നന്ദിനി ഭായിയുടെയും മകനാണ്. ഭാര്യ: ശ്രീലത ഭായി (വെൺമണി പോസ്റ്റ് മാസ്റ്റർ). മക്കൾ : സേതു പാർവതി, നീതു പാർവതി. മരുമക്കൾ ബാലു വി.ജി, അരുൺ അനിൽകുമാർ. സഞ്ചയനം 29ന് രാവിലെ 10.30ന്.