ചാരുംമൂട് : താമരക്കുളം ചത്തിയറ ശക്തികളങ്ങര ശ്രീ ഭൂവനേശ്വരി ദേവി ക്ഷേത്രത്തിൽ തെക്കേതളത്തിൽ വല്യഛനുള്ള വാർഷിക
പൂജ നടന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആചാരപരമായ ചടങ്ങുകൾ മാത്രമായാണ് പൂജ നടന്നത്. ഏത്തപ്പഴവും അടയും കരിക്കുമാണ് വഴിപാടായി സമർപ്പിക്കുന്നത്. ക്ഷേത്ര തന്ത്രി വൈക്കം നാഗമ്പൂഴി മന ഹരിഗോവിന്ദൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനമുണ്ടായിരുന്നില്ല..