 
മാവേലിക്കര: കേരള കോൺഗ്രസ് മാവേലിക്കര ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര നഗരത്തിലെ 5 വാർഡുകളിലായി 300 വീടുകളിൽ 3000 പച്ചക്കറി തൈകൾ നടുന്ന ജൈവ കൃഷി വ്യാപന യജ്ഞത്തിന് തെെകൾ നട്ടു തുടക്കം കുറിച്ചു. തൈനടീൽ കേരള കോൺസ് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ്.സി കുറ്റിശ്ശേരിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് റോയി വർഗീസ് ചടങ്ങിൽ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി സുരേഷ് കുമാർ, മീഡിയ ആൻഡ് പ്രഫഷണൽ സെൽ സംസ്ഥാന ജനറൽ സെക്രട്ടറി ജെയിംസ് ജോൺ വെട്ടിയാർ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അലക്സാണ്ടർ നൈനാൻ, മണ്ഡലം വൈസ് പ്രസിഡന്റ് റോയി വർഗീസ്, ജോസഫ് സഖറിയ, കെ.പി അലക്സാണ്ടർ, യൂത്ത് ഫ്രണ്ട് ജില്ല സെക്രട്ടറിമാരായ അനീഷ് ജോർജ്, എബി തോമസ് എന്നിവർ സംസാരിച്ചു.