മാവേലിക്കര: ജില്ലാ കോടതിയിൽ ബാർ അസോസിയേഷന്റെയും കോടതിയുടെയും നേതൃത്വത്തിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ഉമ്മൻ തോമസ് പതാക ഉയർത്തി. മാവേലിക്കര അഡീഷണൽ ജില്ലാ ജഡ്ജി ഡോ.സി.എസ് മോഹിത് റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി. ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി അഡ്വ.എസ്.സുജിത്ത്, രണ്ടാം അഡീഷണൽ ജില്ലാ ജഡ്ജി കെന്നത്ത് ജോർജ്, മുൻസിഫ്‌ ടോണി തടത്തിത്തിൽ എന്നിവരും അഭിഭാഷകരും, കോടതി ജീവനക്കാരും, അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷൻ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.