മാവേലിക്കര: ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിൽ സനാതനധർമ്മ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ 11ാമത് ചെട്ടികുളങ്ങര അമ്മ സനാതനധർമ്മ പുരസ്ക്കാരം ക്ഷേത്രം തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയ്ക്ക്. ഫെബ്രുവരി ഒന്നിന് നടക്കുന്ന മകരഭരണി ഉദ്‌ഘാടന സമ്മേളനത്തിൽ മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ പുരസ്കാരം സമർപ്പിക്കുമെന്ന് സനാതനധർമ്മ സേവാ സംഘം പ്രസിഡന്റ് അഡ്വ.നമ്പിയേത്ത് എസ്.എസ്.പിള്ള, സെക്രട്ടറി വി.രാധാകൃഷ്ണപിള്ള എന്നിവർ അറിയിച്ചു.