
ആലപ്പുഴ: വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന മുൻ മന്ത്രിയും സി.പി.ഐ നേതാവുമായ പി. തിലോത്തമന്റെ ആരോഗ്യനിലയിൽ പുരോഗതി. പ്രതികരണ ശേഷി വീണ്ടെടുക്കുന്നതിലും നല്ല പുരോഗതിയുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. ഫിസിയോതെറാപ്പി ചികിത്സകളാണ് ഇപ്പോൾ നടക്കുന്നത്.
ചുമയും ശ്വാസതടസവും മൂലം കഴിഞ്ഞ ആഗസ്‌റ്റ് 20 നാണ് തിലോത്തമനെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമുണ്ടായതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിലും പ്രവേശിപ്പിക്കുകയായിരുന്നു. സെപ്തംബർ 30 മുതൽ വെല്ലൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.