ആലപ്പുഴ : എ.സി റോഡ് നവീകരണ പദ്ധതിയിൽ വീതികുറഞ്ഞ സർവീസ് റോഡുകൾ വീതി കുറച്ച് നിർമ്മിക്കുന്നത് അപകടണം ക്ഷണിച്ചുവരുത്തുമെന്ന് പരാതി ഉയരുന്നു. അഞ്ചിടങ്ങളിലാണ് സർവീസ് റോഡ് നിർമ്മാണം ആരംഭിച്ചത്.
അഞ്ചു മീറ്റർ വീതിയിൽ നിർമ്മിക്കുന്ന സർവീസ് റോഡിൽ ഒന്നര മീറ്റർ വീതിയിൽ കാനയും നടപ്പാതയും ഉണ്ടാകും . റോഡിന്റെ വീതിക്കുറവ് കർഷകർ, ചെറുകിട വ്യാപാരികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിവർക്ക് ദുരിതമാകും.
റോഡിന്റെ ഇരുവശവും പാടശേഖരങ്ങളായതിനാൽ കൊയ്ത്ത് കഴിയുമ്പോൾ നെല്ല് സംഭരിച്ച് മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് റോഡിലിട്ടാണ് വലിയവാഹനങ്ങളിൽ കയറ്റുന്നത്. സർവീസ് റോഡിന് വീതികുറയുന്നതോടെ പാർക്കിംഗ് സൗകര്യം ഇല്ലാതെ വരും.
എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ ഓഫീസ് സ്ഥിതിചെയ്യുന്ന മങ്കൊമ്പ് ഭാഗത്തെ സർവീസ് റോഡ് നിർമ്മാണം പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ ദിവസം നിർത്തിവച്ചിരുന്നു.
"കർഷകർ, ചെറുകിട വ്യാപാരികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിവർക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ സർവീസ് റോഡ് പാർക്കിംഗ് സംവിധാനത്തോടെ നിർമ്മിക്കണം
- സന്തോഷ് ശാന്തി, കൺവീനർ, എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ