nila-2022

മാന്നാർ: യു.ഐ.ടി നാഷണൽ സർവീസ് സ്കീം സപ്തദിനക്യാമ്പ് "നിള-2022" സമാപിച്ചു. കൊവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തിയ സമാപന സമ്മേളനം കവിയും ഗാനരചയിതാവുമായ ഒ.എസ് ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യു.ഐ.ടി പ്രൻസിപ്പൽ ഡോ.വി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർമാരായ ആർ.ജി രമ്യ, എസ്.അശ്വതി, ശരത്ചന്ദ്രൻ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ നിർമ്മിച്ച പേപ്പർബാഗുകൾ ചടങ്ങിൽ പ്രദർശിപ്പിച്ചു. ഏഴുദിവസം നീണ്ടുനിന്ന ക്യാമ്പിൽ വിവിധ സെമിനാറുകൾ, വ്യക്തിത്വ വികസന ക്ലാസുകൾ, ആരോഗ്യ സർവേ, സ്വയംതൊഴിൽ പരിശീലനം, ലഹരിവിരുദ്ധ ബോധവത്കരണം, നാടൻ കലാരൂപാവതരണം തുടങ്ങിയവ സംഘടിപ്പിച്ചു.