ambala

അമ്പലപ്പുഴ: കർഷകസംഘം മേഖലാതലങ്ങളിൽ ആരംഭിക്കുന്ന കൃഷിത്തോട്ടം പദ്ധതിയുടെ ഏരിയാതല ഉദ്ഘാടനം എച്ച് .സലാം എം.എൽ.എ നിർവ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി മേഖലാകമ്മറ്റികൾ വിവിധയിടങ്ങളിൽ കൃഷിയാരംഭിക്കും. സി.പി.എം ഏരിയ കമ്മിറ്റി അങ്കണത്തിൽ ചേർന്ന ചടങ്ങിൽ സംഘം ഏരിയാ പ്രസിഡന്റ് ജി. ആനന്ദൻ പിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി ആർ.രജിമോൻ പദ്ധതി വിശദീകരിച്ചു. അംഗങ്ങളായ കെ.ആർ.ദാസ്, പി .ഉമ്മർ, ഷൈലേന്ദ്രൻ, അമ്പിളി, സുഗുണൻ, ജിനുരാജ്, ബി.ശ്രീകുമാർ, സന്തോഷ് കുമാർ, കുഞ്ഞുമോൾ സജീവ്, സീതാലക്ഷ്മി,മണിക്കുട്ടൻ, സുദർശനൻ, സി.ടി.ഹരിന്ദ്രനാഥ്, ലാലിച്ചൻ, എന്നിവർ പങ്കെടുത്തു.