കായംകുളം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കായംകുളം യൂണിയൻ പിന്തുണ പ്രഖ്യാപിച്ചു. ഈഴവനെ സ്വത്വബോധമുള്ളവനാക്കി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ചത് വെള്ളാപ്പള്ളി നടേശന്റെ ഭാവനാപൂർണമായ നേതൃത്വമാണ്.
1974 മുതൽ പിന്തുടർന്നു വരുന്ന രീതിയ്ക്ക് എതിരായ കോടതി വിധിയെ കഴിഞ്ഞ 25 വർഷകാലമായി ജനറൽ സെക്രട്ടറി സ്ഥാനം വഹിക്കുന്ന ജനറൽ സെക്രട്ടറിയുടെ പരാജയമായി കാണുന്ന നിലവാരമില്ലാത്ത അഭിപ്രായങ്ങളെ ഈഴവ സമുദായം തികഞ്ഞ അവഗണനയോടെ തള്ളി കളയുമെന്ന് യൂണിയൻ പ്രസിഡന്റ് വി. ചന്ദ്രദാസും,സെക്രട്ടറി പി.പ്രദീപ് ലാലും പറഞ്ഞു.
വൈസ് പ്രസിഡന്റ് കോലത്ത് ബാബു. ബോർഡ് മെമ്പർമാരായ അഡ്വ: എസ്.ധനപാലൻ.എ.പ്രവീൺ കുമാർ. മഠത്തിൽ ബിജു കൗൺസിലർമാരായ പനയ്ക്കൽ ദേവരാജൻ ,മുനമ്പേൽ ബാബു, ജെ.സജിത്ത് കുമാർ, വിഷ്ണുപ്രസാദ്, റ്റി.വി.രവി.ദേവദാസ്.എൻ.സദാനന്ദൻ.പി.എസ് ബേബി എന്നിവർ പങ്കെടുത്തു.