അമ്പലപ്പുഴ: 1947 - ൽ സ്വാതന്ത്ര്യം പ്രാപിച്ച ഇതര രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോൾ ഇന്ത്യയുടെ വളർച്ചയും ഉയർച്ചയും വളരെ വലുതാണന്നും ലോകത്ത് ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം അനുഭവിക്കുന്ന ജനവിഭാഗമായി നമ്മൾ തലയൂയർത്തി നിൽക്കുമ്പോൾ ഇതോന്നും ഇല്ലാത്ത രാജ്യത്തെ പുകഴ്ത്തുകയും ഭാരതത്തെ ഇകഴ്ത്തുകയും ചെയ്യുന്നത് രാജ്യദ്രോഹത്തിൻറ പട്ടികയിൽ വരുമെന്ന് ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു. 73-ം റിപ്പബ്ളിക് ദിനാഘോഷത്തിന്റെ ഭാഗമായി ഗാന്ധിയൻ ദർശന വേദി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് ചെയർമാൻ പി.ജെ.കുര്യൻ ദേശീയ പതാക ഉയർത്തി. അഡ്വ.ദിലീപ് ചെറിയനാട് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.ഇ.ഷാബ്ദ്ദീൻ , ആന്റണി കരിപ്പാശേരി , ബിനു മദനൻ, ജേക്കബ് എട്ടുപറയിൽ ,കുസുമം സെബാസ്റ്റ്യൻ , ബി.സുജാതൻ ,ഡി.ഡി.സുനിൽകുമാർഎന്നിവർ സംസാരിച്ചു.