 
അമ്പലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടപ്പള്ളി യൂണിറ്റ് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പ്രതാപൻ സൂര്യാലയം ദേശീയ പതാക ഉയർത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി സുരേഷ് സീഗേറ്റ് ആദ്യക്ഷത വഹിച്ചു. ഖജാൻജി പി.പി.സുകേശൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി. യൂത്ത് വിംഗ് പ്രസിഡന്റ് വേണുഗോപാൽ ശിവാനി, സെക്രട്ടറി ശശികുമാർ നടുവത്ര എന്നിവർ സംസാരിച്ചു.