ആലപ്പുഴ: മഹാകവി കുമാരനാശാന്റെ ചരമവാർഷികത്തോടനുബന്ധിച്ച് ഐക്യഭാരതം വായനശാല ആൻഡ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും ആശാൻകാവ്യങ്ങളുടെ ബോധവത്കരണവും സംഘടിപ്പിക്കും. 29 ന് വൈകിട്ട് 5.30 ന് തെക്കനാര്യാട് ഗ്രന്ഥശാല സെമിനാർ ഹാളിൽ നടക്കുന്ന പരിപാടി സിനിമോൾ ജോജി ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് സി.കെ.സുകുമാരപ്പണിക്കർ അദ്ധ്യക്ഷത വഹിക്കും.