ambala
പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാർഡിലെ ലക്ഷം വീട് കോളനിയിൽ മലിനജലം ഒഴുകാൻ ഇട്ട വലിയ പൈപ്പിന്റെ സമീപത്തുകൂടെ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നു

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാർഡിലെ ലക്ഷം വീട് കോളനിയിൽ മലിനജലം ഒഴുകാൻ സ്ഥാപിച്ച പൈപ്പിന്റെ സമീപത്തുകൂടി കുടിവെള്ള പൈപ്പ് ഇടുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. വാട്ടർ അതോറിട്ടിയെ വിവരം അറിയിച്ചിട്ടും നടപടി എടുക്കാത്തതിനെ തുടർന്ന് നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി.

കുടിവെള്ള പൈപ്പിൽ വിള്ളൽ ഉണ്ടായാൽ മലിനജലം ഒഴുകുന്ന പൈപ്പിൽ നിന്ന് മലിനജലം ശുദ്ധജലത്തിൽ കലരുമെന്ന് നാട്ടുകാർ പരാതിയിൽ പറയുന്നു. വിവരം വാർഡ് അംഗത്തിന്റെയും പഞ്ചായത്ത് അധികൃതരുടേയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇനിയും നടപടി ഉണ്ടായില്ലെങ്കിൽ പഞ്ചായത്ത് ഓഫീസും ജല വിഭവവകുപ്പ് ഓഫീസും ഉപരോധിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.