
ആലപ്പുഴ: കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ വ്യാപക കൃഷിനാശവും കൊവിഡ് മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് കാർഷിക മേഖലയിലെ കടങ്ങൾ പൂർണമായും എഴുതിത്തള്ളാൻ സർക്കാർ തയ്യാറാകണമെന്ന് കർഷക കോൺഗ്രസ് അമ്പലപ്പുഴ,കുട്ടനാട് നയോജക മണ്ഡലം കമ്മിറ്റികൾ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പൻ യോഗം ഉദ്ഘാടനം ചെയ്തു. തോമസുകുട്ടി മുട്ടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ചിറപ്പുറത്ത് മുരളി, സിബി മൂലംകുന്ന്, ബിജു വലിയവീട്, ടിറ്റോ എബ്രഹാം, അമ്പു വൈദ്യൻ, എം. ഷംസുതൻ, ജോർജ്ജുകുട്ടി, മണ്ണു പറമ്പിൽ, സിറിൽ നേരത്ത്, എം.സി. ജോയ്പ്പൻ, എ. സുഗതൻ, ഷാജി നാൽപ്പതിൽ, പി. ഭാർഗവൻ, ബേബിച്ചൻ ആഞ്ഞിലി പറമ്പിൽ, തങ്കച്ചൻ എഴുപതിൽചിറ എന്നിവർ സംസാരിച്ചു