ആലപ്പുഴ: മണ്ണഞ്ചേരി പൊലീസ് ഔട്ട്‌പോസ്റ്റ് തുടങ്ങിയ കാലം മുതൽ പാർട്ട് ടൈം സ്വീപ്പറായി ജോലിചെയ്തിരുന്ന വൃദ്ധയ്ക്ക് നഷ്ടപ്പെട്ട ജോലി തിരികെ നൽകുന്ന കാര്യത്തിൽ മാനുഷിക സമീപനമുണ്ടാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ജില്ലാപോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.

2013 മുതൽ 15 വരെ പരാതിക്കാരിയായ കല്യാണി ഇവിടെ ജോലി ചെയ്തിരുന്നു. കുടുംബശ്രീ അംഗങ്ങളെ മാത്രമേ താത്ക്കാലിക സ്വീപ്പർമാരായി നിയമിക്കാൻ പാടുള്ളൂവെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ 2016 മുതൽ കുടുംബശ്രീ യൂണിറ്റ് നൽകുന്ന ലിസ്റ്റ് പ്രകാരമാണ് നിയമനം നൽകുന്നത്. കല്യാണി ഒരു കുടുംബശ്രീ യൂണിറ്റിലും അംഗമല്ലാത്തതു കൊണ്ടാണ് അപേക്ഷ പരിഗണിക്കാൻ കഴിയാത്തതെന്ന് ജില്ലാ പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മണ്ണഞ്ചേരി ബിസ്മി കുടുംബശ്രീ യൂണിറ്റിൽ അംഗമാണെന്ന സർട്ടിഫിക്കറ്റ് പരാതിക്കാരി കമ്മീഷനിൽ ഹാജരാക്കി.