photo
രാഹുൽ

ആലപ്പുഴ: നിരവധി കേസുകളിൽ പ്രതിയായ പട്ടണക്കാട് പഞ്ചായത്ത് 2-ാം വാർഡിൽ പുൽപ്പാറ കോളനിയിൽ രാഹുലിനെ ( ചന്തു -24)കാപ്പ നിയമപ്രകാരം പട്ടണക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പട്ടണക്കാട്, ചേർത്തല, വിയ്യൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ 11ക്രിമിനൽ കേസുകളിലെ പ്രതിയാണ് രാഹുൽ. ഇയാളെ ജില്ലാ ജയിലിലേക്ക് മാറ്റിയതായി ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവ് പറഞ്ഞു.