 
മാന്നാർ: 2001ലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച പരുമല കിഴക്കേടത്ത് ഹെൻട്രി-വിക്ടോറിയ ദമ്പതികളുടെ മകൻ ജോസഫ് ഹെൻട്രിയുടെ സ്‌മൃതി മണ്ഡപങ്ങളിൽ റിപ്പബ്ലിക് ദിനത്തിൽ ആലപ്പുഴ സൈനികടീമിന്റെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. പരുമല റെഡ്സ്റ്റാർ കലാ-സാംസ്ക്കാരികവേദി പരുമലപള്ളി ജംഗ്ഷനിൽ നിർമ്മിച്ച സ്മൃതിമണ്ഡപത്തിലും പാവുക്കര കൂര്യത്ത്കടവ്, പരുമല ആശുപത്രിക്ക് സമീപം എന്നിവിടങ്ങളിലെ സ്‌മൃതി മണ്ഡപങ്ങളിലുമാണ് ധീരജവാൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തിയത്. സുബേദർമാരായ മധു പി.കെ, ശ്രീകുമാർ, ഹവീൽദാർമാരായ സിയാദ്.പി.എസ്, അജികുമാർ, ഗോബിൻ, ലാൻഡ് നായിക് രഞ്ചൻ, നായിക് വിശാഖ്, ഗ്രാമപഞ്ചായത്തംഗം വിമലാബെന്നി, റെഡ്സ്റ്റാർ രക്ഷാധികാരി ഡൊമനിക് ജോസഫ്, ഗോപി ഉലവത്ത്പറമ്പിൽ, സുമേഷ്മാത്യു, ജോജിജോൺ, ജിജോ പി.റ്റി, ജവാൻ്റെ മാതാപിതാക്കൾ, ബന്ധുക്കൾ എന്നിവർ പുഷ്പാർച്ചന നടത്തി. സൈനിക ഉദ്യോഗസ്ഥർ, വിമുക്ത ഭടൻമാർ, സമൂഹ്യ-രാഷ്ട്രീയ-സാംസ്ക്കാരിക പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.