
അമ്പലപ്പുഴ : നാളികേര കർഷകരെ പ്രതിസന്ധിയിലാക്കിയ വിലയിടിവ് പരിഹരിക്കാൻ സർക്കാർ തീരുമാനിച്ച പച്ചത്തേങ്ങാ സംഭരണം എല്ലാ കൃഷിഭവനുകളിലും ആരംഭിക്കണമെന്ന് ലോക് താന്ത്രിക് ജനതാദൾ അമ്പലപ്പുഴ നിയോജകമണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.
കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി മോഹൻ സി. അറവന്തറ അദ്ധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് ജി.ശശിധരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ മുഖ്യപ്രഭാഷണം നടത്തി. കളർകോട് രാധാകൃഷ്ണൻ, സനൽ പ്രഭാകരൻ, പി.എൽ.ആൽബിൻ, എസ്.സ്മിത, അഖിൽ പുതുവനച്ചിറ, എച്ച്.അഷ്റഫ്, കെ.അനിൽകുമാർ, വിനോദ്കുമാർ ജി എന്നിവർ പ്രസംഗിച്ചു. നിയോജകമണ്ഡലം ഭാരവാഹികളായി എസ്.സ്മിത (പ്രസിഡന്റ്), ഭുവനചന്ദ്രൻ (സെക്രട്ടറി), പി.എൽ.ആൽബിൻ (വൈസ് പ്രസിഡന്റ്), സനൽ പ്രഭാകരൻ (ജോയിന്റ് സെക്രട്ടറി), സുന്ദരേശൻ പുറക്കാട് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.