
ആലപ്പുഴ: കളിമൺ ഉത്പന്ന നിർമാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള സമുദായത്തിൽ ഉൾപ്പെട്ട വ്യക്തികൾക്ക് നിലവിലെ സംരംഭങ്ങളുടെ ആധുനികവത്കരണത്തിനും നൂതന സംരംഭങ്ങൾ ആരംഭിക്കുന്നതിനും കേരള സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന വികസന കോർപറേഷൻ വായ്പ നൽകും. വായ്പാതുക :പരമാവധി രണ്ടു ലക്ഷം രൂപ. പലിശനിരക്ക് ആറു ശതമാനവും തിരിച്ചടവ് കാലാവധി 60 മാസവുമാണ്. പ്രായപരിധി 18നും 55നും മദ്ധ്യേ. കുടുംബ വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷാ ഫോറം www.keralapottery.org ൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഫെബ്രുവരി 10ന് വൈകിട്ട് അഞ്ചിനകം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപറേഷൻ, അയ്യങ്കാളി ഭവൻ, കനക നഗർ, കവടിയാർ പി.ഒ, തിരുവനന്തപുരം- 695003ൽ തപാലിലോ നേരിട്ടോ ലഭിക്കണം. ഫോൺ: 0471 2727010, 9497690651.