republic
റിപ്പബ്ളിക് ദിനാഘോഷത്തിന്റെ ഭാഗമായി നൂറനാട് ഐ.റ്റി.ബി.പി ക്യാമ്പിൽ നടന്ന പരേഡ്

ചാരുംമൂട് : നൂറനാട് ഐ.ടി​.ബി.പി ക്യാമ്പിൽ സെക്കൻഡ് ഇൻ കമാൻഡ് സുനിൽകുമാർ ദേശീയ പതാക ഉയർത്തി. ആഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികളും നടന്നു.

നൃറനാട് ഉളവുക്കാട് ധീരജവാൻ സുജിത്ത് ബാബു ശൗര്യ ചക്രയുടെ സ്മൃതി മണ്ഡപത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് ദേശീയ പതാക ഉയർത്തി.

നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ഡി.സി.സി അംഗം അജയൻ നൂറനാട് ദേശീയ പതാക ഉയർത്തി.പ്രസിഡന്റ് ജി.ഹരി പ്രകാശ് അധ്യക്ഷത വഹിച്ചു.

ചത്തിയറ വി.എച്ച്.എസ്.എസിൽ പ്രിൻസിപ്പാൾ കെ.എൻ.ഗോപാലകൃഷ്ണൻ ദേശീയ പതാക ഉയർത്തി.

മാനേജർ കെ.എൻ. അശോക് കുമാർ അധ്യക്ഷത വഹിച്ചു.

ചത്തിയറ ഗവ.എൽ.പി.എസിൽ സീനിയർ അധ്യാപിക ശ്രീലത ദേശീയ പതാക ഉയർത്തി.എസ്.എം.സി. ചെയർമാൻ ബി.വിനോദ് അധ്യക്ഷത വഹിച്ചു.

ചാരുംമൂട് മൈത്രി ഫൈൻ ആർട്ട്സിന്റെ റിപ്പബ്ളിക് ദിനാഘഷ പരിപാടികൾക്ക് പ്രസിഡന്റ് പി.എം. െഷരീഫ് അധ്യക്ഷത വഹിച്ചു. ഫിനാൻസ് സെക്രട്ടറി വള്ളികുന്നം രാമചന്ദ്രൻ റിപ്പബ്ളിക് ദിന സന്ദേശം നൽകി.