മാന്നാർ: പുത്തൻപള്ളി മുസ്ലീം ജമാഅത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി. മാന്നാർ ജുമാ മസ്ജിദിൽ ജമാഅത്ത് കൗൺസിൽ ചെയർമാൻ ഹാജി ഇഖ്ബാൽ കുഞ്ഞും കുരട്ടിക്കാട് മസ്ജിദിൽ ജമാഅത്ത് പ്രസിഡന്റ് റഷീദ് പടിപ്പുരയ്ക്കലും ദേശീയ പതാക ഉയർത്തി. നവാസ് ജലാൽ, നിയാസ് ഇസ്മായിൽ, ബഷീർ പാലക്കീഴിൽ, കെ.എ സലാം, അബ്ദുൽകരീം കടവിൽ, പി.എസ ഷാജഹാൻ, നൗഷാദ് ഒ.ജെ, മാഹീൻ ആലുംമൂട്ടിൽ, ഷഫീക് ടി.എസ് എന്നിവർ പങ്കെടുത്തു.

പരുമല സെമിനാരി സ്‌കൂളിൽ

പരുമല സെമിനാരി സ്‌കൂളിൽ 'ഒന്നാണ് നമ്മൾ' ഓൺലൈൻ റിപ്പബ്ലിക് ദിനാഘോഷം നടത്തി. ഗൂഗിൾ മീറ്റിലൂടെ നടത്തിയ പരിപാടിയിൽ സ്‌കൂൾ പിടിഎ പ്രസിഡന്റ് ബഷീർ പാലക്കീഴിൽ അദ്ധ്യക്ഷത വഹിച്ചു. പരുമല സെമിനാരി സ്‌കൂൾ മാനേജർ ഫാദർ വിനോദ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു. തിരുവല്ല എ.ഇ,ഒ മിനി കുമാരി വി.കെ റിപ്പബ്ലിക്ദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ അലക്‌സാണ്ടർ പി.ജോർജ്,മദർ പിടിഎ പ്രസിഡന്റ് രെഹന സക്കീർ, അദ്ധ്യാപിക ഷീജ പി.കുര്യൻ എന്നിവർസംസാരി​ച്ചു. കുട്ടികൾ ദേശ ഭക്തിഗാനങ്ങൾ അവതരിപ്പിച്ചു.

കുട്ടമ്പേരൂർ കരയോഗം

കുട്ടമ്പേരൂർ 3500-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ റിപബ്ലിക് ദിനം ആഘോഷിച്ചു. കരയോഗം പ്രസിഡൻ്റ് സതീഷ് ശാന്തിനിവാസ് പതാക ഉയർത്തി. ടി.കെ.നാരായണൻ നായർ, ശശികുമാര പിള്ള,രഘുനാഥൻ നായർ,സി.കെ.ആർ കാരണവർ എന്നിവർ പങ്കെടുത്തു.