a
കോൺഗ്രസിന്റെ 137ാം ജന്മദിനത്തിത്തോടനുബന്ധിച്ച് മാവേലിക്കര വെസ്റ്റ് മണ്ഡലത്തിൽ 137 രൂച ചലഞ്ച് ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര : കോൺഗ്രസ്സിന്റെ 137ാം ജന്മദിനത്തിന് സ്‌നേഹ സമ്മാനമായി 137 രൂച ചലഞ്ച് മാവേലിക്കര വെസ്റ്റ് മണ്ഡലത്തിൽ നടന്നു. സ്വാതന്ത്ര്യ സമര സേനാനി കെ.ഗംഗാധരപ്പണിക്കരിൽ നിന്ന് സംഭാവന വാങ്ങി ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിത വിജയൻ അധ്യക്ഷയായി. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ അനി വർഗീസ്, വിചാർ വിഭാഗ് ജില്ലാ സെക്രട്ടറി വർഗീസ് പോത്തൻ, ബൂത്ത് പ്രസിഡന്റ് റ്റീന തോമസ് എന്നിവർ സംസാരിച്ചു.