 
ചാരുംമൂട് : കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പഴകുളം പള്ളിക്കൽ ചിറക്കോണിൽ രാജൻ ഷെരീഫ് (56) ആണ് മരിച്ചത്. കെ.പി. റോഡിൽ ചാരുംമൂട് കരിമുളയ്ക്കലിനു സമീപം ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. കറ്റാനത്തുള്ള ആശുപത്രിയിൽ നിന്ന് സ്കൂട്ടറിൽ പഴകുളത്തേക്ക് വരുമ്പോൾ
എതിരെ വന്ന കാറിടിച്ച് ഗുരുതരമായി പരിക്കേറ്റു കിടന്ന ഷെരീഫിനെ ആദ്യം നൂറനാട്ടുള്ള സ്വകാര്യാശുപത്രിയിലെത്തിച്ചു. പിന്നീട് തിരുവല്ലയിലുള്ള സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സീനത്ത്. മക്കൾ : അൻവർ , അസിം. മരുമക്കൾ: ജീന, അൽഫിയ.