
അമ്പലപ്പുഴ : ജനുവരി 30 ന് ക്വിറ്റ് ഇന്ത്യാ സ്മാരകത്തിൽ നിശ്ചയിച്ചിരുന്ന ഗാന്ധി സന്ദേശയാത്ര സമാപന സമ്മേളനം മാറ്റിവെച്ചതായി ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ അറിയിച്ചു. ഒക്ടോബർ 2 ന് ആലപ്പുഴ കളക്ട്രേറ്റ് പടിക്കൽ ഉദ്ഘാടനം ചെയ്ത ഗാന്ധി സന്ദേശയാത്ര കൊല്ലം , തിരുവനന്തപുരം , പത്തനംതിട്ട , കോട്ടയം , എറണാകുളം ജില്ലകളിലെ എട്ടു കേന്ദ്രങ്ങളിൽ യാത്ര നടത്തി. 40 കിലോമീറ്റർ പദയാത്ര നടത്തിയ ജാഥ ചെറുതും വലുതുമായ 20 യോഗങ്ങളും സംഘടിപ്പിച്ചു. ജനുവരി 30 ന് ഗാന്ധിയൻ ദർശന വേദി നേതാക്കളും കേരള പ്രദേശ് മദ്യവിരുദ്ധ സമിതി നേതാക്കളും സ്വഭവനങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഉപവാസം അനുഷ്ഠിക്കും.