s

അമ്പലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതിനാൽ ജീവനക്കാരുടെ ഡ്യുട്ടി സമയം 6 മണിക്കൂറിൽ നിന്ന് 4 മണിക്കൂറായി ചുരുക്കണമെന്ന് കേരള ഗവ. നഴ്സസ് യൂണിയൻ ആവശ്യപ്പെട്ടു. 6 ദിവസത്തെ ഡ്യൂട്ടിയ്ക്ക് 2 ഓഫ് അനുവദിക്കണമെന്നും സംസ്ഥാന സെക്രട്ടറി ഇ.ജി.ഷീബ പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ എ ,ബി കാറ്റഗറിയിലുളള രോഗികളാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളതെന്നും ഇതിനു പകരം സി കാറ്റഗറിയിലുള്ളവരെ മാത്രം പ്രവേശിപ്പിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും, ജീവനക്കാർക്കായി പതിനൊന്നാം വാർഡ് തുറന്നു നൽകണമെന്നും ആവശ്യപ്പെട്ടു.