 
ആലപ്പുഴ: നഗരസഭയുടെ വിഷരഹിത ജൈവ കൃഷി പദ്ധതിയുടെ ഭാഗമായി ഇരവുകാട് തളിർ ജൈവകർഷക കൂട്ടായ്മയുടെ രണ്ടാം കൃഷി ആരംഭിച്ചു. അഡ്വ.എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് അദ്ധ്യക്ഷത വഹിച്ചു.വെണ്ട, പടവലം, കുറ്റിപ്പയർ, പാവൽ, വഴുതന, പാവയ്ക്ക, കോവൽ എന്നിവ അരയേക്കർ സ്ഥലത്താണ് കൃഷി ചെയ്യുന്നത്.കെ.കെ ശിവജി, ടി.ബി ഉദയൻ ,സത്യ ദേവൻ, മഹേഷ്.എം.നായർ, എസ് പ്രദീപ്, പി.രാധാകൃഷ്ണൻ , ഇക്ബാൽ, സി.ടി.ഷാജി., സ്മിത രാജീവ്, രതി ഷാജി, സിന്ധു രാജു എന്നിവർ സംസാരിച്ചു.