s
ചുനക്കര തിരുവൈരൂർ മഹാദേവർ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ക്ഷേത്ര തന്ത്രി കീഴ്താമരശ്ശേരി മഠത്തിൽ രമേശ് ഭട്ടതിരി കൊടിയേറുന്നു.

ചാരുംമൂട്: ചുനക്കര തിരുവൈരൂർ മഹാദേവർ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. പത്തുനാൾ നീണ്ടു നിൽക്കുന്ന ഉത്സവം 4 ന് ആറാട്ടോടെ സമാപിക്കും.ക്ഷേത്ര തന്ത്രി കീഴ്‌താമരശേരി മഠത്തിൽ രമേശ് ഭട്ടതിരി കൊടിയേറ്റ് നിർവ്വഹിച്ചു. മേൽശാന്തി പരമേശ്വരൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു.
ഫെബ്രുവരി 4 ന് കരകളിൽ നിന്നുള്ള കെട്ടുകാഴ്ചകൾ ഉണ്ടാവില്ല. പകരം ആചാരപരമായി മാത്രമുള്ള
കെട്ടുകാഴ്ചവരവ് ഉണ്ടാകും . രാത്രി 7 ന് കെട്ടിയിറക്ക് , ആറാട്ട് പുറപ്പാട്, ആറാട്ട് വരവ്.