s

ആലപ്പുഴ : ജില്ലാ ഒളിമ്പിക്സിന്റെ ഭാഗമായി 50 മീറ്റർ ഇന്ത്യൻ റൗണ്ട് ആർച്ചറി സീനിയർ പുരുഷ, വനിതാ മത്സരം മാന്നാർ കുറത്തികാട് മൈതാനത്തിൽ നടന്നു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു മത്സരം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.റ്റി. സോജി മുഖ്യാതിഥി യായി. വൈശാഖ് മോഹൻ, ഹരിത മോഹൻ എന്നിവർ സ്വർണ്ണവും,രദീപ്.കെ.ആർ.വെള്ളിയും നേടി, വിജയികൾക്ക് മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ആർച്ചറി നാഷണൽ റഫറി സാജൻ,ദേശീയ താരം രഹിൽ.പി എന്നിവർ സംസാരിച്ചു. അഡ്വ. ഹരിത നന്ദി പറഞ്ഞു.