karuvatta
കരുവാറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് ഇലക്ട്രിക് ഓട്ടോയുടെ താക്കോൽ ഹരിത കർമ്മ സേനാ കൺസോർഷ്യം പ്രസിഡന്റ് രഞ്ജുവിനും സെക്രട്ടറി സിന്ധുവിനും കൈമാറുന്നു

ഹരിപ്പാട്: കരുവാറ്റാ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിത കർമ്മ സേനയ്ക്ക് ഇലക്ട്രിക്ക് ഓട്ടോറിക്ഷ വാങ്ങി നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലയിൽ ആദ്യമായാണ് ഒരു ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേനക്ക് ഇലക്ട്രിക് വാഹനം വാങ്ങി നൽകുന്നത്. രമേശ് ചെന്നിത്തല എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് സ്വാഗതം പറഞ്ഞു. സെക്രട്ടറി സി.വി.അയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എസ്.ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ.ടി.എസ്.താഹ, എ.ശോഭ, ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എസ്.രാജേഷ്, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ മുഹമ്മദ് കുഞ്ഞ് ആശാൻ,ടി.പൊന്നമ്മ, ടി.മോഹൻകുമാർ, ഷീബ ഓമനക്കുട്ടൻ, വി.ഇ.ഒ കവിത എന്നിവർ പ്രസംഗിച്ചു.