മാന്നാർ: വിവാഹ ആവശ്യത്തിനായി കരുതിവച്ച പണം അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു. കുരട്ടിക്കാട് പാട്ടമ്പലം, പുളിക്കാശേരി, കോട്ടക്കൽ കടവ് ആംബുലൻസ് പാലം വഴി പരുമലയിലേക്ക് ബൈക്കിൽ സഞ്ചരിക്കവേയാണ് ബാഗ് നഷ്ടപ്പെട്ടത്. മാന്നാർ പൊലീസിൽ പരാതി നൽകി. കണ്ടുകിട്ടുന്നവർ മാന്നാർ പൊലീസ് സ്റ്റേഷനിലോ മാന്നാർ എമർജൻസി റെസ്‌ക്യു ടീമിന്റെ 7909101108 എന്ന നമ്പറിലോ അറിയിക്കണമെന്ന് റെസ്‌ക്യു ടീം ഭാരവാഹികൾ അറിയിച്ചു.