arr

അരൂർ: എഴുപുന്ന പഞ്ചായത്തിലെ കാക്കത്തുരുത്ത് ദ്വീപ് പാലത്തിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന ജോലികൾ തുടങ്ങി. 1.35 ഏക്കർ സ്ഥലമാണ് ഇരുകരകളിലുമായി അപ്രോച്ച് റോഡിനായി ഏറ്റെടുക്കുന്നത്. 2.625 രൂപയുടെ ലാൻ​ഡ് അക്വിസിഷന് ഉൾപ്പടെ കിഫ്ബി അനുവദിച്ച 33 കോടി രൂപ ചെലവഴിച്ചാണ് പാലത്തിന്റെ നിർമ്മാണം. എ.എം.ആരിഫ് എം.പി. ഒന്നാമത്തെ അതിർത്തിക്കല്ല് സ്ഥാപിച്ചു. ദലീമ ജോജോ എം.എൽ.എ, ജില്ലാ പഞ്ചായത്ത് അംഗം അനന്തു രമേശൻ, ആർ. ജീവൻ, ആർ. പ്രദീപ്, ടോമി ആതാളി, വാർഡ് അംഗം സി.എസ്. അഖിൽ, പി.എൻ. മോഹനൻ എന്നിവർ പങ്കെടുത്തു.