pillai

ചാരുംമൂട്: കെ.പി റോഡിൽ ടിപ്പർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ കാൽനടയാത്രക്കാരൻ മരിച്ചു. താമരക്കുളം കണ്ണനാകുഴി മംഗലത്ത് പടീറ്റതിൽ രാമചന്ദ്രൻ പിള്ള (74) യാണ് മരിച്ചത്. ഇന്നലെ രാവിലെ 11.30ന് ചാരുംമൂട് ജംഗ്ഷന് കിഴക്ക് എസ്.ബി.ഐക്ക് മുന്നിലായിരുന്നു അപകടം. ശരീരത്തിലൂടെ

ചക്രങ്ങൾ കയറിയിറങ്ങി തൽക്ഷണമായിരുന്നു മരണം. നൂറനാട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗത തടസം നേരിട്ടു. ഭാര്യ: സരസ്വതിയമ്മ. മക്കൾ: പരേതനായ വേണു, ബിജു, സന്തോഷ്, ലേഖ. മരുമക്കൾ: കുമാരി, ബിനു, ശോഭ, രാധാകൃഷ്ണൻ.