ചാരുംമൂട്: ലത്തീൻ കത്തോലിക്കാ സഭയിൽ നിതി നിഷേധിക്കപ്പെട്ട് ചൂഷണങ്ങൾക്ക് വിധേയരായി പുറംതള്ളപ്പെടുന്നവർക്കായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ലാറ്റിൻ കാത്തലിക് മൂവ്മെന്റ് (എൽ.സി.എം) ഉദ്ഘാടന സമ്മേളനം 30 ന് വൈകിട്ട് 3 ന് മാവേലിക്കര നൂറനാട് എൻ.എസ്.എസ് കരയോഗത്തിൽ നടക്കും. മന്ത്രി പി.പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. എം.എസ്. അരുൺകുമാർ എം.എൽ.എ ലോഗോ പ്രകാശനവും ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി നൂറനാട് മെമ്പർഷിപ്പ് വിതരണോദ്ഘാടനവും നിർവഹിക്കും.