മാവേലിക്കര: വ്യാപാരി വ്യവസായി ഏകോപനസമി​തി യൂണിറ്റ് വാർഷിക പൊതുയോഗം സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മാത്യു വർഗീസ് അദ്ധ്യക്ഷനായി. യുണിറ്റ് ജനറൽ സെക്രട്ടറി അജിത് കണ്ടിയൂർ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് ട്രെഷറർ ഹുസൈൻ ഹാജി വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. യോഗത്തിൽ താലൂക്ക് പ്രസിഡന്റ് സലാമത്ത്, യൂണിറ്റ് ഭാരവാഹിളായ ശശിധരൻ പിള്ള, സക്കീർ ഹുസൈൻ, ജോർജ് വർഗീസ്, ആർ.ജനാർദ്ദനൻ, കെ.ജെ.യേശുദാസ് തുടങ്ങിയവർ സംസാരിച്ചു.
തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ രണ്ടു പാനലും തുല്യ വോട്ട് നേടി. തുടർന്ന് ആദ്യ വർഷം മാത്യു വർഗീസ് (പ്രസിഡന്റ്), അജിത് കണ്ടിയൂർ (ജനറൽ സെക്രട്ടറി), ഹുസൈൻ ഹാജി (ട്രഷറർ) എന്നിവർ ഭാരവാഹികളാകാനും രണ്ടാം വർഷം ജോസഫ് ജോൺ (പ്രസിഡന്റ്), നന്ദകുമാർ.എ (ജനറൽ സെക്രട്ടറി), കെ.എം.മുഹമ്മദ് കുഞ്ഞ് (ട്രഷറർ) എന്നിവർ ഭാരവാഹികളാക്കാനും സംസ്ഥാന സെക്രട്ടറി രാജു അപ്‌സര ചുമതലപ്പെടുത്തി.