ഹരിപ്പാട്: ശ്രീ കോളാത്ത് ദേവീ ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ കർമ്മം ഫെബ്രുവരി 4,5,6,7 തീയതികളിൽ നടക്കും. ദേവീ പ്രതിഷ്ഠ 7ന് രാവിലെ 9.30ന് പടിഞ്ഞാറെ പുല്ലാംവഴി ദേവൻ സനൽ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. 4ന് രാവിലെ നിർമ്മാല്യ ദർശനം, ഗണപതിഹോമം, ഉഷപൂജ രാവിലെ 7 മുതൽ അഖണ്ഡനാമജപം. 5ന് രാവിലെ 8 മുതൽ ഭാഗവതപാരായണം, വൈകിട്ട് ആചാര്യവരണം, പ്രസാദ ശുദ്ധി ക്രിയകൾ, ദീപാന്തശുദ്ധി, രാക്ഷോക്തഹോമം, വാസ്തുഹോമം, 6ന് രാവിലെ 8ന് പഞ്ചഗവ്യം, പഞ്ചകം, കലശപൂജകൾ,കലശാഭിഷേകം, ഉച്ചപൂജ, വൈകിട്ട് ശുദ്ധക്രീയകൾ, 7ന് പ്രതിഷ്ഠ എന്നിവ നടക്കും.