 
മാവേലിക്കര: കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ വികസന ഫണ്ടിൽ നിന്ന് 34 ലക്ഷം ചെലവഴിച്ചു ജില്ലാ ആശുപത്രിക്ക് വാങ്ങി നൽകിയ ഐ.സി.യു വെന്റിലേറ്ററുകൾ നാടിന് സമർപ്പിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.വി ശ്രീകുമാർ അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനി വർഗീസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവ് പ്രായിക്കര, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തി അജയൻ, മുൻ ചെയർമാൻ കെ.ആർ മുരളീധരൻ, കൗൺസിലറായ കെ.ഗോപൻ, നൈനാൻ.സി കുറ്റിശേരി, ബിനു വർഗീസ്, സുപ്രണ്ട് ഇൻ ചാർജ് ഡോ.കോശി ഇടിക്കുള തുടങ്ങിയവർ പങ്കെടുത്തു.