 
മാവേലിക്കര: സ്പെയർപാർട്സ് കടയുടെ ഓട് പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് പണം കവർന്നു. കണ്ടിയൂർ ജംക്ഷന് സമീപം പ്രവർത്തിക്കുന്ന സുപ്രിയ ഓട്ടോസ് പാർട്സ് എന്ന കടയിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷ്ടാവ് 20,000 രൂപ കവർന്നത്. തുടർന്ന് കടയുടെ മുൻവശത്തെ ഗേറ്റിന്റെ താക്കോൽ എടുത്ത് തുറന്ന് സ്പെയർ പാർട്സ്, ടയർ എന്നിവയും അപഹരിച്ചു. മോഷണത്തിന് ശേഷം ഗ്രിൽ പൂട്ടി താക്കോൽ പോക്കറ്റിലിട്ടു മോഷ്ടാവ് പോയി. ദൃശ്യങ്ങൾ കടയിലെ കാമറയിൽ പതിഞ്ഞിട്ടുണ്ട്.