ചേർത്തല:കണിച്ചുകുളങ്ങര കൊടുങ്കളത്തുകാവ് ദേവീക്ഷേത്രത്തിലെ ഉത്സവം തുടങ്ങി,ഫെബ്രുവരി ഒന്നിന് സമാപിക്കും.ഇന്ന് രാവിലെ 9 ന് അഷ്ടാഭികം,തുടർന്ന് സർപ്പ ദൈവങ്ങൾക്ക് കളമെഴുത്തും പാട്ടും,രാത്രി കൂട്ടക്കളവും നടത്തും. 30 ന് രാവിലെ 9 ന് ഉപദേവതകൾക്ക് കലശം,സർപ്പപൂജ,നാഗ ഊട്ട്,തളിച്ചു കൊട. 31ന് രാവിലെ 6.30 ന് അഷ്ടദ്റവ്യ മഹാഗണപതി ഹോമം,9 ന് മഹാമൃത്യുഞ്ജയ ഹോമം. ഒന്നിന് രാവിലെ 10.30 ന് മഞ്ഞൾ നീരാട്ട്, വൈകിട്ട് തിരി പിടുത്തം, താലപൊലി തുടർന്ന് വടക്കും പുറത്ത് വലിയ കുരുതിയോടെ ഉത്സവം സമാപിയ്ക്കും.