
പൂച്ചാക്കൽ : കൊവിഡ് വ്യാപനം തീവ്രഘട്ടത്തിലേക്ക് നീങ്ങുമ്പോൾ സ്കൂളുകളിലും പൊതു ഇടങ്ങളിലും പ്രതിരോധ സന്ദേശങ്ങൾ നൽകി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് രംഗത്ത്. അഞ്ചു പഞ്ചായത്തിലെ പ്രധാന സ്കൂളുടെ ചുവരുകളിലും തിരഞ്ഞെടുക്കപ്പെട്ട പൊതു മതിലുകളിലുമാണ് സന്ദേശങ്ങൾ എഴുതുന്നത്. സന്ദേശങ്ങളിൽ നിറയുന്ന ചിത്രങ്ങളും, വാക്കുകളുമാണ് കാഴ്ചക്കാരെ ഏറെ ആകർഷിക്കുന്നത്. ജനങ്ങളെ പെട്ടെന്ന് ആകർഷിക്കാനാണ് ഇങ്ങനെ പരിപാടി ആസൂത്രണം ചെയ്തതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം പ്രമോദ് പറഞ്ഞു.രണ്ടു ഘട്ടത്തിലായി ഒരു ലക്ഷത്തോളം രൂപയാണ് ബോധവൽക്കരണത്തിനായി ചെലവഴിയ്ക്കുന്നത്.