s

ആലപ്പുഴ: ജില്ലയിൽ കൊവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം, കാൻസർ, വൃക്കരോഗം, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങൾ ഉള്ളവർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ് അറിയിച്ചു. കഴിക്കാൻ നിർദ്ദേശിച്ചിട്ടുളള മരുന്നുകളും തുടർപരിശോധനകളും മുടക്കരുത്.

അവശ്യ പരിശോധനകൾക്ക് മുൻകൂട്ടി ബുക്കിംഗ് നടത്തി സമയം ഉറപ്പാക്കി മാത്രം ആശുപത്രിയിൽ പോകുക.
ജീവിതശൈലീ രോഗങ്ങൾ ഉള്ളവർ പതിവുള്ള മരുന്നുകൾ മുടക്കിയാൽ രോഗങ്ങൾ നിയന്ത്രണവിധേയമല്ലാതാകും. ഇവർക്ക് കൊവിഡ് ബാധിച്ചാൽ മറ്റു രോഗങ്ങൾ ഗുരുതരമാകാനും കൊവിഡും കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ സങ്കീർണമാകാനും സാദ്ധ്യതയുണ്ട്.